Feature NewsNewsPopular NewsRecent Newsകേരളം

പിഎസ് സി അഭിമുഖ തീയതി മാറ്റം; നാളെ മുതൽ അപേക്ഷ പ്രൊഫൈൽ വഴി മാത്രം

കേരള പബ്ലിക് സർവീസ് കമ്മീഷൻ അഭിമുഖം നിശ്ചയിച്ച തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ഇനി പ്രൊഫൈൽ വഴി മാത്രം.

നാളെമുതലാണ് ( ജനുവരി 1) ഇത് പ്രാബല്യത്തിൽ വരിക. ഇതിന് ശേഷം തപാൽ, ഇ-മെയിൽ വഴി സമർപ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി അറിയിച്ചു.

അഭിമുഖ ദിവസം മറ്റു പിഎസ്സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാർത്ഥിക്ക് അഭിമുഖ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

പ്രൊഫൈലിൽ പ്രവേശിച്ചാൽ റിക്വസ്റ്റ് എന്ന ടൈറ്റിലിൽ കാണുന്ന ഇൻ്റർവ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം അഭിമുഖ തീയതിക്കു മുൻപായി സമർപ്പിക്കുന്നതും നിശ്ചയിച്ച ഇന്റർവ്യൂ ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പറ്റുന്നതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *