ധ്രുവ വയനാട് ക്യാമ്പ് സമാപിച്ചു
പനമരം: എച്ച് എൽ എൽ ലൈഫ് കെയർ , ലിമിറ്റഡിന്റെ സി എസ് ആർ ധനസഹായത്തോടെ എച്ച് എൽ എൽ മാനേജ്മെൻറ് അക്കാദമി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കിയ ധ്രുവ പദ്ധതിയുമായി ബന്ധപ്പെട്ട ക്യാമ്പിന്റെ സമാപന സെഷൻ പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജിജോ പ്രമോദ്, അഞ്ജലി എ എസ്, രാഖി മോഹൻ, രജിത രവി, എച്ച് എം എ ഭാരവാഹികൾ,
കുടുംബശ്രീ
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി രാജൻ ,റജീന എ,ശാരിക.എസ്, സായി കൃഷ്ണൻ,ജയ, രജനി രജീഷ്,സുകന്യ ഐസക്, ടെന്നി, ലീന, നിഷ, രാജീവ് ർ, ശാലിനി,അനിമേറ്റർമാർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
വയനാട് ജില്ലയിലെ തിരുനെല്ലി,നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതി യിലെ ബാലസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 104 കുട്ടികളെ ഉൾപ്പെടുത്തിയാണ് 12 ദിവസങ്ങളായി നടപ്പിലാക്കിയത്. ജീവിത നൈപുണ്യ വികസനത്തിലൂടെ കൗമാരക്കാരിൽ വിദ്യാഭ്യാസ ചിന്തയും കായിക പ്രതിരോധ ശേഷിയും ആത്മധൈര്യവും ലക്ഷ്യബോധവും വളർത്തിയെടുത്തു കൊണ്ട് ജീവിതവിജയം സാധ്യമാക്കുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
കുട്ടികൾക്ക് ഏറെ പ്രിയമുള്ള കായിക വിനോദങ്ങളിൽ ഒന്ന് എന്ന നിലയിൽ ഫുട്ബോൾ തിരഞ്ഞെടുത്ത് കുട്ടികൾക്ക് വിവിധ പരിശീലനം നൽകുകയും കളിക്കാൻ അവസരം നൽകിയും അതിലൂടെ അവരെ നിരീക്ഷിച്ചും വിശകലനം നടത്തിയും വിവിധ ആശയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികളിൽ ജീവിതനൈപുണ്യ വികസനം രൂപപെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
തിരുനെല്ലി നൂൽപ്പുഴയിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഫുട്ബോൾ മത്സരത്തോടെയാണ് സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു.