പ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കൺവെൺഷൻ നടത്തി.
പുൽപ്പള്ളി : പുൽപ്പള്ളി പബ്ലിക് ലൈബ്രറി ഹാളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രവർത്തക കൺവെൺഷൻ നടത്തി . ജനുവരി 22 ന് പുൽപ്പള്ളിൽ എത്തുന്ന സംസ്ഥാനകലാ ജാഥക്ക് സ്വീകരണം നൽകുന്നതിനും ഏകദിന പുസ്തക പ്രദർശനം കുട്ടികൾക്ക് വാനനിരീക്ഷണ പരിപാടി നടത്തുന്നതും തീരുമാനിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ .പി . സുനിൽകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എ.സി. ഉണ്ണികൃഷ്ണൻ , എൻ .സത്യാനന്തൻ, ഉഷ ബേബി,. വി .എസ് . ചാക്കോ, പി .യു . മർക്കോസ് സി. കൃഷ്ണൻകുട്ടി പ്രസംഗിച്ചു. പ്രോഗ്രാമിൽ ഒ.ടി. ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ചു. സി. എം ജോസഫ് സ്വാഗതവും, സ്മിതിൽ സ്കറിയ നന്ദിയും പറഞ്ഞു.