Event More NewsFeature NewsNewsPopular News

കുടുംബ നവീകരണ വർഷത്തിന് തുടക്കമായി

പുൽപ്പള്ളി :-കത്തോലിക്ക സഭയിലെ ഇടവകകളിൽ ജൂബിലി വർഷാചരണം ആരംഭിച്ചു.കത്തോലിക്ക സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025 വർഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് മാനന്തവാടി രൂപത കുടുംബ നവീകരണ വർഷമായി ആചരിക്കുന്നു .2024 ഡിസംബർ 29 മുതൽ 2025 ഡിസംബർ 29 വരെ നീണ്ടുനിൽക്കുന്ന ഒരു വർഷമാണ് കുടുംബ നവീകരണ വർഷമായി ആഘോഷിക്കുന്നത്. പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല – എന്ന ബൈബിൾ വാക്യം അടിസ്ഥാനമാക്കി പ്രത്യാശയിലേക്കുള്ള തീർത്ഥാടനമായാണ് ജൂബിലി വർഷം ആചരിക്കുന്നത്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുക, കുടുംബങ്ങളെ ദൈവോന്മുഖരായി ജീവിക്കുവാൻ പഠിപ്പിക്കുക- എന്നിവയ്ക്കാണ് ഈ കുടുംബ നവീകരണ വർഷത്തിൽ പ്രാധാന്യം നൽകുന്നത്. കുടുംബങ്ങളിൽ സമ്പൂർണ്ണ ബൈബിൾ പാരായണം,കുടുംബ നവീകരണ സംവിധാനങ്ങൾ അടിസ്ഥാന തലങ്ങളിൽവളർത്തുക, കുടുംബങ്ങളുടെ കൂട്ടായ്മകളുടെ വളർച്ച – തുടങ്ങിയവയും ഈ കുടുംബ നവീകരണ വർഷത്തിൽ ജൂബിലി ആഘോഷങ്ങളോടനു ബന്ധിച്ച് നടത്തും . മരകാവ് ഇടവകയിൽ കുടുംബ നവീകരണ വർഷത്തിന്റെ ഉദ്ഘാടനം തിരിതെളിച്ച് ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു ഡീക്കൻ ഷോൺ പേരൂകുന്നേൽ ആശംസകൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *