ചുണ്ടേല്‍ വിശുദ്ധ യൂദാ തദ്ദേവൂസ് പള്ളിയില്‍ തിരുനാള്‍ ജനുവരി രണ്ട് മുതല്‍ 13 വരെ
കല്‍പ്പറ്റ: തെന്നിന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ ചുണ്ടേല്‍ യൂദാ തദ്ദേവൂസ് പള്ളിയില്‍ തിരുനാള്‍ ജനുവരി രണ്ട് മുതല്‍ 13 വരെ ആഘോഷിക്കും. ജനുവരി 11ഉം 12ഉം ആണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍.രണ്ടിന് വൈകുന്നേരം 4.30നാണ് കൊടിയേറ്റ്. തുടര്‍ന്ന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം.മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ രാവിലെ 11നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യാഥാക്രമം മൂത്തേടം സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജെറാള്‍ഡ് ജോസഫ് വാഴ്‌വേലില്‍, പിലാത്തറ വ്യാകുലമാതാ ദേവാലയം വികാരി ഫാ.ബെന്നി മണപ്പാട്ട്, താഴത്തൂര്‍ വിമലഗിരി ആശ്രമത്തിലെ ഫാ.റുബി ചാക്കോ സിആര്‍, ആണ്ടൂര്‍ നിത്യസഹായമാതാ ദേവാലയം വികാരി ഫാ.വിക്ടര്‍ മെന്റോണ്‍സ, ചുണ്ടേല്‍ സെന്റ് ജൂഡസ് ദേവലായം അസി.വികാരി ഫാ.റോയ്‌സണ്‍ ആന്റണി, കോഴിക്കോട് രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.മെജോ ജോസ്, കോട്ടക്കല്‍ ആയുര്‍നികേതന്‍ പള്ളി വികാരി ഫാ.കെല്‍വിന്‍ പാദുവ, ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയം വികാരി ഫാ.ജിജു പള്ളിപ്പറമ്പില്‍, കോഴിക്കോട് നവജ്യോതിസ് റിന്യുവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോസഫ് അനില്‍, ചാത്തമംഗലം മോണിംഗ് സ്റ്റാര്‍ പള്ളി വികാരി ഫാ.ജോണ്‍സണ്‍ അവരേവ്, കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളജ് മാനേജര്‍ ഫാ.പോള്‍ എജെ, കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍.ക്ലാരന്‍സ് പാലിയത്ത്, കോഴിക്കോട് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ജിയോലിന്‍ ഏടേഴത്ത്, മഞ്ചേരി ഹോളി ക്രോസ് പള്ളി വികാരി ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ എന്നിവര്‍ കാര്‍മികരാകും.ജനുവരി ആറിന് രാവിലെ ഏഴിനും 10.30നും വൈകുന്നേരം 4.30നും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളി വികാരി ഫാ.ഏബ്രഹാം ആകശാലയില്‍, പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ.സനല്‍ ലോറന്‍സ്, കല്‍പ്പറ്റ തിരുഹൃദയ ദേവാലയം വികാരി റവ.ഡോ.വിന്‍സന്റ് പുളിക്കല്‍ എന്നിവര്‍ കാര്‍മികരാകും.11ന് രാവിലെ 6.45നും ഒമ്പതിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 11ന് മംഗളൂരു സെന്റ് ജോസഫ്‌സ് സെമിനാരിയിലെ പ്രഫ.റവ.ഡോ.മനോജ് പാലയ്ക്കലിന്റെ കാര്‍മികത്വത്തില്‍ ലത്തീന്‍ ഭാഷയില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഉച്ചകഴിഞ്ഞ് മൂന്നിന് സുല്‍ത്താന്‍പേട്ട് ബിഷപ്‌സ് ഹൗസിലെ ഫാ.വിജീഷ് പി. ഡെന്നിസിന്റെ കാര്‍മികത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് പൈനാടത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 6.30ന് കണ്ണന്‍ചാത്ത് ഭാഗത്തേക്ക് പ്രദക്ഷിണം, വാഴ്‌വ്, നേര്‍ച്ചഭക്ഷണം.12ന് രാവിലെ ആറിന് ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. എട്ടിന് മംഗളൂരു സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ഡയറക്ടര്‍ റവ.ഡോ.അലക്‌സ് കളരിക്കലിന്റെ കാര്‍മികത്വത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 10.30ന് കോഴിക്കോട് രൂപത പ്രൊക്യുറേറ്റര്‍ ഫാ.പോള്‍ പേഴ്‌സി ഡിസില്‍വയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഉച്ചകഴിഞ്ഞ് മൂന്നിന് മംഗളൂരു സെന്റ് ജോസഫ്‌സ് സെമിനാരിയിലെ പ്രഫ.റവ.ഡോ.ഫ്‌ളേവിയന്‍ ലോബോയുടെ കാര്‍മികത്വത്തില്‍ കൊങ്ങിണി ഭാഷയില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.30ന് മാനന്തവാടി അമലോദ്ഭവമാതാ പള്ളി വികാരി ഫാ.വില്യം രാജന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ആറിന് ചേലോട് ഭാഗത്തേക്ക് പ്രദക്ഷിണം. 13ന് രാവിലെ എഴിന് ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 10.30ന് വെള്ളാരംകുന്ന് വില്ലാ കാര്‍ലയിലെ ഫാ.ജോസഫ് ഫെര്‍ണാസ് പിഎംഐയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.30ന് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് ദേവാലയം അസി.വികാരി ഫാ.റോയ്‌സണ്‍ ആന്റണിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം