വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു
ലക്കിടി : കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ‘ലസിതം’ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും സ്പിക് മകായ് കേരളയുടെയും നേതൃത്വത്തിൽ ആണ് ക്യാമ്പ്. കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സി ഡി എസ്സിൽ നിന്നുമായി 300 ൽ അധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ക്രിസ്മസ് വെക്കേഷൻ ആസ്വാദ്യകരമാക്കുന്നതിനൊപ്പം വിദഗ്ധരുടെ നേതൃത്വത്തിൽ കുട്ടികളിൽ വിവിധ കലാ വാസനകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, കർണാട്ടിക് വോക്കൽ, യോഗ, മുറൾ പെയിന്റിങ്, ചിറ്റാര പെയിന്റിങ്, തോൽപ്പാവകൂത്ത്, ക്ലേ മോഡലിങ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വേദിയിൽ അവതരിപ്പിക്കാനുള്ള അവസരവും കുട്ടികൾക്ക് നൽകുന്നു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കുന്ന ക്യാമ്പ് ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു. പ്രമുഖ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്