കബനിഗിരി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി
പുല്‍പ്പള്ളി: കബനിഗിരി സെന്റ് മേരീസ് പള്ളിയില്‍ ഉണ്ണീശോയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. ജനുവരി അഞ്ചിനാണ് സമാപനം.വികാരി ഫാ.ജോണി കല്ലുപുര കൊടിയേറ്റി. വിശുദ്ധ കുര്‍ബാനയില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന അസി.വികാരി ഫാ.അഖില്‍ ഉപ്പുവീട്ടില്‍ കാര്‍മികനായി. നൊവേന നടന്നു.ഇന്നു വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ക്രൈസ്റ്റ് നഗര്‍ സെന്റ് ജൂഡ്‌സ് ചര്‍ച്ച് വികാരി ഫാ.ബിബിന്‍ കുന്നേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന. നാളെ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ഉണ്ണീശോ കപ്പേളയില്‍ മരക്കടവ് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജയിംസ് ചെമ്പക്കരയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന. 29ന് രാവിലെ ഏഴിന് ജപമാല. 7.30ന് ആലത്തൂര്‍ കപ്പൂച്ചിന്‍ ആശ്രമം സുപ്പീരിയര്‍ ഫാ.ജോസ് കരിങ്ങടയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന. 10ന് വിശുദ്ധ കുര്‍ബാന, നൊവേന.30 മുതല്‍ ജനുവരി രണ്ടുവരെ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന. യഥാക്രമം സീതാമൗണ്ട് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.മാത്യു കറുത്തേടത്ത്, പുല്‍പ്പള്ളി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് മൈലാടൂര്‍, ഫെഡാര്‍ ഫൗണ്ടേഷന്‍ സിഇഒ ഫാ.നോബിള്‍ പാറയ്ക്കല്‍, ശിശുമല ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ.ബിജു മാവറ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും.മൂന്നിനു വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് പാട്‌ന അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന. ആറിന് ഇടവക ദിനാഘോഷം, കലാസന്ധ്യ. നാലിന് വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് മാനന്തവാടി രൂപത ചാന്‍സലര്‍ ഫാ.അനൂപ് കാളിയാനിയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന. 6.45ന് കബനിഗിരി കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. രാത്രി 8.30ന് ആകാശ വിസ്മയം, വാദ്യമേളം.അഞ്ചിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. 9.30ന് ജപമാല. 10ന് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ ഏലംകുന്നേലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന. 12ന് പ്രദക്ഷിണം. 12.45ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്, കൊടിയിറക്കല്‍