Event More NewsFeature NewsNewsPopular News

ജൽജീവൻ മിഷന്റെ പൈപ്പിടലിൽ കെ.എസ്.ഇ.ബി. യുകെ യു. ജി കേബിളും നശിച്ചു

പുൽപള്ളി : കുടിവെള്ളപൈപ്പിടാൻ നാട്ടിലെ റോഡുമുഴുവൻ കുത്തിപ്പൊളിച്ച് കുളമാക്കിയ ജൽജീവൻ മിഷന്റെ കരാറുകാർ കെ.എസ്.ഇ.ബി. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച യു.ജി. കേബിളും നശിപ്പിച്ചു. സുൽത്താൻ ബത്തേരി 66 കെ.വി. സബ് സ്റ്റേഷനെയും പുല്പള്ളി 33 കെ.വി. സബ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഭൂമിക്കടിയിലൂടെയുള്ള 11 കെ.വി. ഇന്റർ ലിങ്ക് യു.ജി. കേബിളാണ് കരാറുകാരുടെ അശ്രദ്ധമൂലം തകരാറിലായത്. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും തകർന്ന യു.ജി. വൈദ്യുതകേബിളുകൾ നന്നാക്കുന്നതിനോ, ഇത് നശിപ്പിച്ചവർക്കെതിരേ നടപടിയെടുക്കാനോ കെ.എസ്.ഇ.ബി. അധികൃതർക്കായിട്ടില്ല. ഇത് ജീവനക്കാർക്കിടയിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ഈ കേബിളിന്റെ തകരാർ പരിഹരിച്ചില്ലെങ്കിൽ ബത്തേരിയിലേയോ പുല്പള്ളിയിലേയോ സബ് സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവെക്കേണ്ട അടിയന്തരസാഹചര്യമുണ്ടായാൽ അതിന്റെ പരിധിയിൽവരുന്ന പ്രദേശത്തേക്കുള്ള വൈദ്യുതിവിതരണം പൂർണമായും നിലയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *