Feature NewsNewsPopular NewsRecent Newsവയനാട്

മേപ്പാടിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്

മേപ്പാടി: ക്രിസ്തുമസ് ദിനത്തിൽ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജ് വയനാട് മേപ്പാടികുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തി.നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞആശപ്രവർത്തകയും കേരള ശ്രീ പുരസ്‌കാരജേതാവുമായ ഷൈജാ ബേബി, ആശ പ്രവർത്തകസുബൈദ, സ്റ്റാഫ് നഴ്‌സ് സഫ്വാന, കോഴിക്കോട്മെഡിക്കൽ കോളേജിൽ ആഴ്ചകളോളംവെന്റിലേറ്ററിൽ കിടന്ന് വളരെ ഗുരുതരാവസ്ഥയിൽനിന്നും ജീവിതത്തിലേക്ക് രക്ഷപ്പെട്ടു വന്നഅത്യുക്ത്, അമ്മ രമ്യ എന്നിവരെ വീട്ടിലെത്തികണ്ടു. സുബൈർ, ഹോസ്‌പിറ്റൽ അറ്റന്റർഫൈസൽ തുടങ്ങിയവരെ ആരോഗ്യ കേന്ദ്രത്തിൽവച്ച് കണ്ടു. ദുരന്ത മുഖത്തും മനസാന്നിധ്യത്തോടെസേവനമനുഷ്ഠിച്ച എല്ലാവരേയും മന്ത്രിഅഭിനന്ദിച്ചു. എംഎൽഎ ടി. സിദ്ദിഖ്, ഡി.എം.ഒ.ദിനീഷ്, ഡി.പി.എം. ഡോ. സമീഹ. മുൻ പഞ്ചായത്ത്പ്സിഡന്റ് സഹദ് എന്നിവരും സന്ദർശനത്തിൽപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *