മലയാള സാഹിത്യ ചരിത്രത്തിലെ വായിച്ചുതീർക്കാത്ത അധ്യായം;
കോഴിക്കോട്: എം ടി വാസുദേവൻ നായർ എന്ന അധ്യായം മലയാളത്തിൻ്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവാ. ഒരിക്കലും വായിച്ചുതീർക്കാനാകില്ല. കാലത്തെ അതിജീവിച്ചുനില്‌കുന്ന അക്ഷരങ്ങളാണ് എം ടിയുടേത് ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ലെന്നും കത്തോലിക്ക ബാവാ പറഞ്ഞു.
വായനയെ ഇഷ്‌ടപ്പെടുന്ന ആരെയും എന്നപോലെ എം ടി എൻ്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിൻ്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വർഷങ്ങൾക്ക് മുമ്പാണ്. ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘർഷങ്ങൾ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്.