കെ.കരുണാകരൻ ഭരണാഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജന നേതാവ്: കെ.കെ. ഏബ്രഹാം.
പുൽപ്പള്ളി:ഭരണഘടനാ മൂല്യങ്ങൾ എക്കാലവും ഉയർത്തിപ്പിടിച്ച ജനനേതാവായിരുന്നു മുൻ മുഖ്യമന്ത്രി കെ. കരുണാകരനെന്നു് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം അഭിപ്രായപ്പെട്ടു.ജന നേതാവ്, ഭരാണാധികാരി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കും. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പതിനാലാം ചരമ വാർഷികാചരണത്തോടനുബന്ധിച്ച്, ഗാന്ധി ർശൻ സമിതി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.വി.എം. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.പി.എൻ ശിവൻ, ബേബി സുകുമാരൻ മാസ്റ്റർ, എം.ടി.കരുണാകരൻ,സി.പി. ജോയി ,ജോഷി കുരീക്കാട്ടിൽ,മധു ജോയി മാങ്കോട്ടിൽ, വിജയൻ തോമ്പ്ര ക്കുടി,കെ.വി. ക്ലീറ്റസ്,സജി വിരിപ്പാമറ്റം,സി.വി. വേലായുധൻ,സി.എ. അയൂബ്,കെ.കെ. സ്കറിയ,കെ.ഡി. ചന്ദ്രൻ,രാമചന്ദ്രൻ വാക്കേത്തുണ്ടത്തിൽ, സജി പാറയ്ക്കൽ,പി.ജി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു