ട്രെൻഡ് എജുക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു
തരുവണ:വയനാട് ജില്ലാ എസ്കെഎസ്എസ്എഫ് ട്രെൻഡ് കമ്മിറ്റി ട്രെൻഡ് എഡ്യൂക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു. ജില്ലാ ട്രെൻഡ് ചെയർമാൻ നൗഷാദ് ഗസ്സാലിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബ്ദുല്ലത്തീഫ് വാഫി തരുവണ ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽസ്റ്റേറ്റ് എഡ്യൂക്കേറ്റർ റിയാസ് തളീക്കര ,സ്റ്റേറ്റ് പ്രതിനിധി റാഫി മാസ്റ്റർ തരുവണ തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി മഹല്ല് പ്രതിനിധി എം അബ്ദുള്ള ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വയനാട് ജില്ലാ ട്രെൻഡ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന മഹല്ല് തല ക്യാമ്പുകൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.ജില്ലാ ട്രെൻ്റ് കൺവീനർ അബ്ദുൽ ലത്തീഫ് ദാരിമി സ്വാഗതവും നിയാസ് മാസ്റ്റർ തരുവണ നന്ദി ഭാഷണവും നിർവഹിച്ചു.