പനമരം ടൗണില്‍ പഴയ നടവയല്‍ റോഡില്‍ പാര്‍ക്കിങ് തോന്നിയതു പോലെ
പനമരം: പനമരം ടൗണില്‍ പഴയ നടവയല്‍ റോഡില്‍ പാര്‍ക്കിങ് തോന്നിയതു പോലെ. ദിനംപ്രതി ഗതാഗത തടസ്സവും പതിവാകുകയാണ്. ടൗണിലെത്തുന്നവര്‍ പാതയോരത്ത് വാഹനങ്ങള്‍ അലക്ഷ്യമായി തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും ടൗണില്‍ ഓട്ടോറിക്ഷകളുടെ എണ്ണം കൂടുമ്പോള്‍ ഈ റോഡിലേക്ക് പാര്‍ക്കിങ് നീളുന്നതും ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. അനധികൃത പാര്‍ക്കിങ് മൂലം ചാലില്‍ ഭാഗത്തേക്കു പോകണമെങ്കില്‍ വഴിയില്‍ വാഹനം നിര്‍ത്തിയിടുന്നവരുടെ കാലുപിടിക്കേണ്ട അവസ്ഥയാണ്. പനമരം ബീനാച്ചി റോഡിലെ ചെറിയ പാലം പണി നടക്കുന്നതിനാല്‍ പഴയ നടവയല്‍ റോഡ് അടച്ചതോടെ ചാലില്‍ ഭാഗത്തുള്ളവര്‍ക്ക് ടൗണില്‍ എത്താന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല. മാനന്തവാടി കല്‍പറ്റ സംസ്ഥാന പാതയിലേക്ക് കയറുന്ന ടൗണിലെ ഈ വീതി കുറഞ്ഞ റോഡിന്റെ തുടക്ക ഭാഗത്ത് തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം വാഹനങ്ങള്‍ പ്രധാന റോഡില്‍ നിന്ന് ചാലില്‍ ഭാഗത്തെ റോഡിലേക്ക് തിരിക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ മണിക്കൂകളോളമാണ് എടുക്കുക