കട്ടക്കണ്ടി പണിയ സങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാന്‍ നടപടികളില്ല; പ്രദേശവാസികള്‍ ദുരിതത്തില്‍
പുല്‍പള്ളി: ഗോത്രസങ്കേതപാത നന്നാക്കാന്‍ പഞ്ചായത്ത് സന്നദ്ധമാണെങ്കിലും സര്‍ക്കാര്‍ അനുമതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു 10 മാസം പിന്നിടുന്നു. പഞ്ചായത്തിലെ 20ാം വാര്‍ഡിലെ കട്ടക്കണ്ടി പണിയ സങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാനുള്ള കാത്തിരിപ്പാണ് വര്‍ഷങ്ങളായി തുടരുന്നത്. കോര്‍പസ് ഫണ്ടിലുള്‍പ്പെടുത്തി 13.91 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ആവശ്യമായ എല്ലാരേഖകളും അനുമതികളും സഹിതം 2022 സെപ്റ്റംബര്‍ 16ന് ബത്തേരി ടിഡിഒ ഓഫിസീലേക്ക് അയക്കുകയും അവിടെ നിന്നു ജില്ലാവര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം വാങ്ങി ഫണ്ട് ലഭ്യതക്കായി സംസ്ഥാന വര്‍ക്കിങ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തിട്ട് 10 മാസമായെന്ന് പഞ്ചായത്ത് അംഗം ജോളി നരിതൂക്കില്‍ പറഞ്ഞു.വയനാട്ടുകാരനായ വകുപ്പുമന്ത്രിയെയും ഇക്കാര്യം അറിയിക്കുകയും നടപടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയുമുണ്ടായി. വനത്തില്‍ കഴിയുന്ന 14 പണിയ സമുദായ കുടുംബത്തിന് പുറംലോകത്തെത്താനുള്ള ഏകമാര്‍ഗമാണിത്. വനഭൂമിയായതിനാല്‍ കോണ്‍ക്രീറ്റ് പ്രവൃത്തി മാത്രമേ നടത്താനാവൂ. പിവിടിജി പദ്ധതി പ്രകാരം റോഡ് നിര്‍മിക്കുന്നതിന് ആവശ്യമായ രേഖകളും വര്‍ക്കിങ് ഗ്രൂപ്പിലെത്തിച്ചിരുന്നു രോഗികളെ ആശുപത്രിയിലെത്തിക്കാനോ ഏതെങ്കിലുമൊരു വാഹനം സങ്കേതത്തിലെത്തിക്കാനോ നിര്‍വാഹമില്ല