കുറുവദ്വീപിൽ ഹിറ്റായിചങ്ങാട സവാരി;കബനിയിലെസവാരിക്ക് 4ചങ്ങാടങ്ങൾനീറ്റിലിറക്കി..
പാക്കം-കുറുവ ഇക്കോടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളെ ആകർഷിച്ച് ചങ്ങാട സവാരി. കബനിയിലെ കുളിർതെന്നലേറ്റുള്ള സവാരിയാണ് സഞ്ചാരികളെ ഏറെആകർഷിക്കുന്നത്. കാട്ടനശല്യത്തെതുടർന്ന് 7 മാസം അടച്ചിട്ട കുറുവദ്വീപ് കോടതി അനുമതിയോടെ ഒക്ടോബർ 15നാണ് വീണ്ടും തുറന്നത്.
സഞ്ചാരികളുടെ എണ്ണം കാര്യമായി കുറച്ചിരുന്നു.കൂടുതൽ സഞ്ചാരികളെ ഉൾക്കൊള്ളാനാണ് ദ്വീപിൽസൗകര്യം വർധിപ്പിച്ചത്. 4 ചങ്ങാടങ്ങൾ ഇപ്പോഴുണ്ട്. ഒന്നിൽ 5 പേർക്ക് സവാരിനടത്താം. 20 മിനിറ്റിന് 400 രൂപ നൽകണം. ചങ്ങാടത്തിലൂടെ വനഭംഗി ആസ്വദിച്ച് കുറുവദ്വീപിന്റെ ഓരങ്ങളിലൂടെ യാത്രചെയ്യാം.
പുതുതായി നിർമിച്ച 4 ചങ്ങാടങ്ങൾ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ നീറ്റിലിറക്കി. നിബിഡമായ പാക്കം വനപ്രദേശത്തുകൂടി ദ്വീപിലേക്കുള്ള യാത്രയും ജില്ലയ്ക്കുപുറത്തുള്ളവർക്ക് ഏറെ പ്രിയങ്കരമാണ്.