ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
കൽപറ്റ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ എട്ടാമത് ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ടയിൽ വെച്ച് നടത്തി. കൽപറ്റ മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് ഉത്ഘാടനം ചെയ്‌തു. സാജിദ് എൻ.സി. അദ്ധ്യക്ഷത വഹിച്ചു. സ്പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥിയായി. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, സതീഷ് കുമാർ.ടി, സുധീഷ്. സി.പി, ഹസീബ് സ്കാമ്പിലോ, എൻ.എ സോളമൻ, ഡോ. സാജിദ്, മെഹർബാൻ എന്നിവർ സംസാരിച്ചു.36 പോയിന്റുമായി ഡബ്യു. ഒ എച്ച്. എസ് പിണങ്ങോട് ഓവറോൾ ചാമ്പ്യൻമാരായി. 20 പോയിന്റുമായി ഗ്രാമിക കുട്ടമംഗലം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും, മെഡലുകളും ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഹസീബ് സ്കാമ്പിലോ എന്നിവർ ചേർന്ന് സമ്മാനിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പിൽ വിജയികളായവർക്ക് ജനുവരി 4,5 തീയതികളിൽ തൊടുപുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണെന്ന് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം അറിയിച്ചു.