Feature NewsNewsPopular NewsRecent Newsവയനാട്

കുട്ടികൾക്കും മുതിർന്നവർക്കും വിനോദ വിജ്ഞാന കളരി സംഘടിപ്പിക്കും

മാനന്തവാടി: പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് വിനോദ – വിജ്ഞാന കളരി സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളിൽ രാജ്യത്തെ തന്നെ പ്രമുഖരായവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പ്രശസ്ത സ്റ്റോറി ടെല്ലർ ലീന ഒളപ്പമണ്ണ നയിക്കുന്ന സ്റ്റോറി ടെല്ലിംഗ് ശിൽപശാല, പ്രശസ്ത കാലിഗ്രാഫറായ നാരായണ ഭട്ടതിരിയുടെ കാലിഗ്രഫി വർക്ക് ഷോപ്പ്, അധ്യാപകനും നാടക സംവിധായകനുമായ ഡോ. ജെയിംസ് പോൾ നയിക്കുന്ന നാടകക്കളരി, പ്രശസ്ത‌ ഫാഷൻ ഡിസൈനറായ ബിൻജോ വാൻഗോ നയിക്കുന്ന ഫാഷൻ ഡിസൈനിംഗ് ക്യാമ്പ്, സിനിമാട്ടോഗ്രാഫറായ പ്രതാപ് ജോസഫ് നയിക്കുന്ന ഫോട്ടോഗ്രഫി- വീഡിയോഗ്രഫി പരിശീലനക്കളരി, പ്രശസ്‌ത ഇല്ലസ്ട്രേറ്റർ മുഖ്ദാർ ഉദരംപൊയിലിൻ്റെ നേത്വത്തിലുള്ള ചിത്രരചനാ ക്യാമ്പ് എന്നിവയാണ് കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്.

എഴുത്ത്, കരിയർ, ആനിമേഷൻ, എഡിറ്റിംഗ്, ഫോട്ടോഗ്രഫി, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയവയിലാണ് പൊതുജനങ്ങൾക്കായി ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
പ്രശസ്‌ത ഫോട്ടോഗ്രാഫർ തരുൺ ഭാരതീയ, ഫാഷൻ ഡിസൈനർ ബിൻജോ വാൻഗോ, എഴുത്തുകാരിയും സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ റബേക്ക മത്തായി ഐആർഎസ്, ഹിമാചൽ സൌത്ത് ഏഷ്യൻ മാഗസിൻ എഡിറ്റർ ഇൻ ചീഫ് റോമൻ ഗൌതം, സിവിൽ സർവീസ് ട്രെയിനറും ചെറുകഥാകൃത്തുമായ ലിപിൻരാജ് എംപി ഐആർഎസ്, ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര ലോറൻസ്, ബാഹുബലി,കൽക്കി തുടങ്ങിയ സിനിമകളിലെ വിഎഫ്എക്സ് ഡയറക്‌ടർ പി.സി സനത് തുടങ്ങിയവരും ക്ലാസുകൾ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *