മുണ്ടക്കൈ – ചൂരൽമല – കെ.സി.ബിസി പുനരധിവാസ ഭവന പദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി:
മുണ്ടക്കൈ – ചൂരൽമല – കെ.സി.ബി സി പുനരധിവാസ ഭവന പദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു.
ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കർദ്ദിനാൾ ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെ.സി ബി.സി യുടെ സഹകരണത്തോടുകൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം നിർവഹിക്കുകയാ യിരുന്നു കെ സി ബി സി ചെയർമാൻ കാർഡിനൽ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ. തോമാട്ടുചാലിൽ ആദ്യ വീടിന് തറക്കല്ലിട്ട് കൊണ്ട് കെസിബിസിയുടെ ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്.
മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്ന യോഗത്തിൽ കെ സി ബി സി യുടെ ജസ്റ്റീസ് ഫോർ പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി.
എം.എൽ.എ.മാരായ ഐ.സി ബാലകൃഷ്ണൻ, അഡ്വ. ടി. സിദ്ദിഖ്, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, പി.ആർ.ഒ സാലു അബ്രാഹം മേച്ചേരിൽ പ്രസംഗിച്ചു.
അമ്പലവയൽ, മേപ്പാടി പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളിൽ നിന്നുള്ള ധാരാളം വൈദികരും സന്യസ്തരും, മറ്റ് സഹകാരികളും ഉരുൾപൊട്ടൽ ദുരന്തബാധിതരും ചടങ്ങിൽ പങ്കെടുത്തു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെ സി ബി സി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിർമിക്കുന്നത്.
കെ സി ബി സി യുടെ -യുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപതാ മെത്രാൻ അറിയിച്ചു.