സോപ്പ് &ഷാംപൂ മേഖലയിൽ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച നൈപുണ്യ പരിശീലനം പൂർത്തീകരിച്ചു
മാനന്തവാടി ബ്ലോക്കിലെ വിവിധ സി ഡി എസുകളിൽ നിന്നും തെരഞ്ഞെടുത്ത 35 കുടുംബശ്രീ വനിതകൾക്കാണ് പരിശീലനം നൽകിയത് . നവംബർ21മുതൽഡിസംബർ7വരെ 15 ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി .ഭാരത് സേവക് സമാജ് ആണ് സ്കിൽ പരിശീലനം നൽകിയത്. 15 ദിവസം നീണ്ടു നിന്ന പരിശീലനത്തിന്റെ സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബഹു :ബാലസുബ്രഹ്മണ്യൻ സർ ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ല മിഷൻ കോർഡിനേറ്റർ റെജിന മേഡം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മാനന്തവാടി സി ഡി എസ് ചേർപേഴ്സൺ മാരായ ഡോളി രഞ്ജിത്, വൽസ മാർട്ടിൻ, ഡി പി എം ഹുദൈഫ്, ബ്ലോക്ക് കോഡിനേറ്റർ അതുല്യ, പരിശീലന ഏജൻസി കോർഡിനേറ്റർ മാരായ സുരേഷ്, സുനിൽ എന്നിവർ ആശംസ അറിയിച്ചു.എം ഇ സി ജിഷിത നന്ദി അറിയിച്ചു