കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
കൽപറ്റ: കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനു കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം നടത്തുന്ന രണ്ടു വർഷ കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാപ്പി കൃഷിയിലെ നൂതനവും ശാസ്ത്രീയവുമായ വിവിധ മേഖലകൾ, ഗുണനിലവാരം, വിപണനം തുടങ്ങിയവ സംബന്ധിച്ച് സമഗ്രമായ പരിശീലനം നൽകി എസ്റ്റേറ്റ് മാനേജ്മെന്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരെ മേഖല നേരിടുന്ന വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുക എന്നതാണ് കോഴ്സിന്റെ ഉദ്ദേശം.ചുരുങ്ങിയത് പ്ലസ് ടു പാസ്സായിരിക്കണം.അപേക്ഷകർ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് പ്രായപരിധിയിൽ 5 വർഷം ഇളവ് അനുവദിക്കും.കോഴ്സ് കാലാവധി രണ്ടു വർഷം.കോഴ്സ് ഫീസ് – 10000 രൂപ. പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് 5000 രൂപ . തുക രണ്ടു തവണയായി അടയ്ക്കാവുന്നതാണ്.സ്റ്റൈപ്പന്റ് ആദ്യ വർഷം സർക്കാർ മാർഗനിർദേശങ്ങൾക്കനുസരിച്ചു പ്രതിമാസം 6000 രൂപ നിരക്കിൽ. സമ്പത്തികമായി പിന്നാക്കം നില്കുന്നവർക്കും (EWS) പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കും സ്റ്റൈപ്പന്റ് ലഭിക്കും. രണ്ടാം വർഷം മുഴുവൻ പഠിതാക്കൾക്കും 10000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കോഫി ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കും.ബെംഗളൂരു ഒഴികെയുള്ള സ്ഥലങ്ങളിൽ സൗജന്യ താമസ സൗകര്യം അനുവദിക്കുന്നതാണ്. 10 പേർക്കാണ് അഡ്മിഷൻ നൽകുന്നത്.കാപ്പി കൃഷി ചെയ്യുന്ന മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷ ഫോറം http://coffeeboard.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത കോപ്പി സഹിതം nodalofficertrainingccri@gmail.com എന്ന മെയിൽ ഐഡി യിലേക്ക് അയയ്ക്കാം. ഹാർഡ് കോപ്പി രേഖകൾ സഹിതം Director of Research, Central Coffee Research Institute, Coffee Research Station -577117, Chikkamagaluru District, Karnataka State എന്ന വിലാസത്തിൽ ഡിസംബർ 31നു ഉള്ളിൽ അയയ്ക്കണമെന്ന് കോഫി ബോർഡ് വിജ്ഞാന വ്യാപന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.ഫോ: 04936-202446/9446460566