ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ കൂട്ട ധർണ്ണ നടത്തി
കൽപ്പറ്റ: വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ജൂലായ് 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് പ്രധാനമന്ത്രി വാന നിരീക്ഷണം കൂടി നടത്തിയിട്ടും ഇത്രയും വലിയ പ്രകുതി ദുരന്തത്തെ എൽ3 പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം നടത്തുവാനോ, ആവശ്യമായ സഹായ ധനം പ്രഖ്യാപിക്കുവാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് കൂട്ട ധർണ്ണ നടത്തി. വെൽഫെയർ ഫണ്ട് ചെയർമാൻ സി.കെ. ശശീന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ബി.എ.എൻ. നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അമരവിള രാമൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ പ്രൊഫസർ കെ.സരള ,എൻ.സി.പിള്ള,ആർ. രാജൻ, ജോയിന്റ് സെക്രട്ടറിമാരായ പി.പി. ബാലൻ, കെ. ജെ. ചെല്ലപ്പൻ, വനിതാ കമ്മിറ്റി ജോയിൻ്റ് കൺവീനർ ഡോക്ടർ സുനന്ദ കുമാരി എന്നിവർ സംസാരിച്ചു. ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി പ്രഭാകരൻ നന്ദി പറഞ്ഞു. ധർണ്ണക്കു മുൻപേ നഗരത്തിൽ നടത്തിയ പ്രകടനത്തിനു ജില്ലാ ഖജാൻജി പി. അപ്പൻ നമ്പ്യാർ, പ്രസിഡന്റ് ജോസഫ്മാണിശ്ശേരി, ജോയിന്റ് സെക്രട്ടറിമാരായ പി.ചന്തു കുട്ടി, റ്റി.പി. അനിത ടീച്ചർ, പി. ജെ ആന്റെണി, വൈസ് പ്രസിഡൻ്റ് പി.കെ. ഹുസൈൻ എന്നിവർ നേതൃത്വം നൽകി.