മെൻസ്ട്രൽ കപ്പ് ബോധവൽക്കരണവും വിതരണവും നടത്തി
പുൽപ്പള്ളി പഴശ്ശിരാജ കോളേജ് വിമൻസ് സപ്പോർട്ട് സെല്ലും മൊണ്ടേലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി AFPRO എന്ന സന്നദ്ധ സംഘടനയും ചേർന്ന് വിദ്യാർത്ഥിനികൾക്ക് ബോധവൽക്കരണ ക്ലാസും മെൻസ്ട്രൽ കപ്പുകളും നൽകി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നീതു ജോർജ്, വിമൻസ് സപ്പോർട്ട് സെൽ കൺവീനർ ജോസു കെ. ജോസഫ്, AFPRO ഭാരവാഹികളായ വിഷ്ണു ചന്ദ്രശേഖർ, സുജിത്ത് വി സുരേഷ്, അമല സൂസൻ പോൾ, പുൽപ്പള്ളി പഞ്ചായത്ത് കൗമാര വിഭാഗം കൗൺസിലർ ശാരി, നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവർ സംസാരിച്ചു.