ഹാഫിള് അമനെ എം എം എസ് എഫ് അനുമോദിച്ചു.
കമ്പളക്കാട്: ഡബ്ല്യു എം ഒ ശരീഫ ഫാത്തിമ തഹ്ഫിളുൽ ഖുർആൻ സെന്ററിൽ നിന്നും രണ്ട് വർഷം കൊണ്ട് ഖുർആൻ മനപാഠമാക്കിയ,കമ്പളക്കാട് ഹാഫിള് മുഹമ്മദ് അമനെ എം എസ് എഫ് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി ഉപഹാരം കൈമാറി.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്‌ദുൽ ഷുക്കൂർ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം,കെ കെ ഷാജിത്ത്, സിയാദ് വി പി, റഷീദ് താഴത്തേരി, അജു സിറാജ്, ജംഷീദ് കെ കെ വി പി സലീം, തൽഹത്ത് എടത്തിൽ,ജലീൽ മോയിൻ, സൂപ്പി ഹാജി ചേനോത്ത്, ദീപു.മാലിക്ക്.കുമ്മാളി എന്നിവർ പങ്കെടുത്തു.കുമ്മാളി ഷൗക്കത്തിന്റെയും കാരിക്കുയ്യൻ സൽമയുടെയും മകനാണ് മുഹമ്മദ് അമൻ.