മുണ്ടേരി ശ്രീധർമ്മ ശാസ്താ സേവാ സംഘം ഇരുപതാം ദേശവിളക്ക് മഹോത്സവം
കൽപറ്റ: മുണ്ടേരി ശ്രീധർമ്മ ശാസ്താ സേവാ സംഘം ഇരുപതാം ദേശവിളക്ക് മഹോത്സവം ഡിസംബർ 21ന് നടക്കും. അന്നു വൈകുന്നേരം കൽപറ്റ അയ്യപ്പക്ഷേത്രത്തിൽ നിന്നു താലമേന്തിയ മാളികപ്പുറങ്ങളുടെയും പഞ്ചവാദ്യം ചെണ്ടമേളം ഉടുക്കുവാദ്യം കരകാട്ടം കാവടിയാട്ടം അമ്മംകുടം പീലിക്കാവടി എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ് എഴുന്നള്ളത്ത് ആരംഭിക്കും. ശേഷം എറവക്കാട് രാഘവൻ ഗുരുസ്വാമിയുടെ സംഘത്തിന്റെ അയ്യപ്പൻ വിളക്ക് ചടങ്ങുകൾ നടക്കും. ദേശവിളക്ക് മഹോത്സവത്തിന്റെ കാൽനാട്ടുകർമ്മം സംഘാടക സമിതിയുടെയും, മണിയങ്കോട്ടപ്പൻ ക്ഷേത്ര മാതൃ സമിതിയുടെയും, കൽപറ്റ മാരിയമ്മൻ ക്ഷേത്ര മാതൃസമിതി അംഗങ്ങളുടെയും,ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ കൽപറ്റ മാരിയമ്മൻ ക്ഷേത്ര സമിതി ട്രഷറർ എ സി അശോകൻ അശോകൻ നിർവഹിച്ചു