Event More NewsFeature NewsNewsPopular News

ബയോവിൻ അഗ്രോ റിസേർച്ച് സ്പൈസസ് ബ്ലോക്ക് ഉദ്ഘാടനം ഡിസംബർ 19ന്

മാനന്തവാടി: ബയോവിൻ അഗ്രോ റിസേർച്ചിൻ്റെ സ്പൈസസ് ബ്ലോക്ക് ഡിസംബർ 19ന് ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയിൽമാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് ബയോവിൻ. പ്രവർത്തനം തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്. ‘സിഗ്വി’എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്ന കറിമസാലയുടെ വിപണന ഉദ്ഘാടനവും ഇതിൻ്റെ ഭാഗമായി നടത്തും. 19 ന് വൈകീട്ട് നാലിനു ബയോവിൻ ആസ്ഥാനമായ ഒണ്ടയങ്ങാടിയിലാണ് ഉദ്ഘാടനച്ചടങ്ങ്. സ്പൈസസ് ബ്ലോക്ക് മന്ത്രി ജി.ആർ. അനിലും ‘സിഗ്വി’ ബ്രാൻഡ് മന്ത്രി ഒ.ആർ. കേളുവും ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും.ഐ.സി. ബാലകൃഷ്‌ണൻ എം എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, കോഫി ബോർഡ് ജോ. ഡയറക്‌ടർ ഡോ. കറുത്തമണി, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ തുടങ്ങിയവർ പങ്കെടുക്കും. മാനന്തവാടി, പനമരം ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുത്ത ബയോവിന്നിൻ്റെ ഇരുപത് വനിതാ കർഷകർ ആരംഭിക്കുന്ന കറിമസാലസംരംഭമാണ് ‘സിഗ്വി’ (Sustainable Income Generation of Women Entrepreneur). ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിങ് ഡയറക്‌ടർ അഡ്വ. ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സി. ഡയറക്‌ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ബയോവിൻ അസോ. ഡയറക്ടർ ഫാ. ബിനു പൈനുങ്കൽ, ‘സിഗ്വി’ പ്രോഗ്രാം ഓഫീസർ മരിയ സൂസൻ പോൾ, വനിതാസംരംഭകരായ ജെ. മേരി, എൻ.പി. ജിൻസി, സുനിതകുമാരി, ബിൻസി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.Gmail സ്‌കാൻ ചെയ്‌ത ഒരു അറ്റാച്ച്‌മെൻ്റ്

Leave a Reply

Your email address will not be published. Required fields are marked *