Event More NewsFeature NewsNewsPopular Newsവയനാട്

കെപിഎസ്ടിഎ ധര്‍ണ നടത്തി

കല്‍പ്പറ്റ: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കുക, അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ദിവസക്കൂലിക്കാരാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് സേവന-വേതന വ്യവസ്ഥകള്‍ ബാധകമാക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, മെഡിസെപ്പ് പദ്ധതി നിര്‍വഹണം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ് കുമാര്‍, സംസ്ഥാന നിര്‍വാഹകസമതി അംഗങ്ങളായ ബിജു മാത്യു, ടി.എന്‍. സജിന്‍, ജില്ലാ സെക്രട്ടറി ടി.എം. അനൂപ്, ട്രഷറര്‍ എം. അശോകന്‍, എന്‍ജിഒഎ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി, എം. പ്രദീപ്കുമാര്‍, ജോസ് മാത്യു, എം.ടി. ബിജു, ജോണ്‍സണ്‍ ഡിസില്‍വ, കെ.ജി. ബിജു, കെ. സത്യജിത്ത്, എം.ഒ. ചെറിയാന്‍, പി. വിനോദ്കുമാര്‍, പി. മുരളീദാസ്, കെ. ജാഫര്‍, ടി.ജെ, റോബി, നിമാ റാണി, കെ. രാമചന്ദ്രന്‍, ടോമി മാത്യു, ജിജോ കുര്യാക്കോസ്, എം. ശ്രീജേഷ്, സി.കെ. സേതു, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *