ശുചിത്വ മാലിന്യ ശേഖരണ പ്രവർത്തനങ്ങള്‍ പെരിക്കല്ലൂർ 33 ടൗണ്‍ ഹരിത പദവി നേടി
മുള്ളന്‍കൊല്ലി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും അജൈവ പാഴ്വസ്തുക്കൾ വൃത്തിയായി തരംതിരിച്ച് ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകി കൈമാറിയും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം പുറത്തേയ്ക്ക് ഒഴുക്കാതെ സംസ്‌കരിച്ചും ടൗണിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും ഹരിതചട്ടപാലനം ഉറപ്പാക്കിയും ടൗൺ പ്രദേശത്തെ പൊതുശുചിത്വത്തിനായി ഇടപെടലുകൾ നടത്തിയും മാതൃകാ പ്രവർത്തനം നടത്തിയ പെരിക്കല്ലൂർ 33 ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു.
പെരിക്കല്ലൂർ ടൗണില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് പി.കെ വിജയന്‍ ഹതിക ടൗണ്‍ പ്രഖ്യാപനം നടത്തി. പെരിക്കല്ലൂർ ടൗണ്‍ ശുചിത്വ കമ്മറ്റി ചെയർമാനും ജനപ്രതിനിധിയുമായ ജോസ് നെല്ലേടം സ്വാഗതം പറഞ്ഞു. ജില്ലാ ഹരിത കേരളം മിഷന്‍ കോ-ഓഡിനേറ്റർ പദ്ധതി വിശദീകരണം നടത്തി.
ഷൈജു പഞ്ഞിതോപ്പിൽ അധ്യക്ഷതയും വഹിച്ചു.
Fr. ജോർജ് കപ്പുകാലായിൽ, മോളി സജി ആക്കാംതിരിയിൽ, ജിസ്റാ മുനീർ, കലേഷ് പി എസ്, ജോസ് പി കെ, ചന്ദ്രബാബു, സുധ നടരാജൻ, പി കെ ജോണി, ഗിരീഷ് കുമാർ ജിജി, ഡാമിൻ ജോസഫ്, റസാഖ് പി കെ, സണ്ണി വി എം, അബ്ബാസ് എൻ എ, സെക്രട്ടറി ഇൻ ചാർജ് തദേവൂസ്, ഹെൽത്ത് ഇൻസ്പെക്ടർ ജിജു എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ ഗുഡ്സ് തൊഴിലാളികൾ പൊതുപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.