സിആര്‍പിഎഫ് ജവാന്‍ ഷിബുവിന്റെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു
മുള്ളന്‍കൊല്ലി: വീരമ്യത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ സീതാമൗണ്ട് പുത്തന്‍പുരയ്ക്കല്‍ ഷിബുവിന് ജന്‍മനാട്ടില്‍ സ്മാരകമൊരുക്കി. ഷിബു പ്രാഥമിക വിദ്യാഭ്യാസം നേടിയ കൊളവള്ളി ഗവ.എല്‍പി സ്‌കൂള്‍ മുറ്റത്താണ് സ്മാരകം നിര്‍മിച്ചത്. 2012 മാര്‍ച്ച് 27ന് മഹാരാഷ്ട്രയിലെ ഗജ്‌റോളിയില്‍ നക്‌സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഷിബു വീരമൃത്യുവരിച്ചത്. സിആര്‍പിഎഫ് വാരിയേഴ്‌സും തദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സ്മാരകം നിര്‍മിച്ചത്.
സ്മൃതിമണ്ഡപം അനാച്ഛാദനം സിആര്‍പിഎഫ് ഡിഐജി മാത്യു എം. ജോണ്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ഷിബുവിന്റെ കുടുംബാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ആദരിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ഫാ.മാത്യു കറുത്തേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയില്‍, ജീസ്‌റ മുനീര്‍, തോമസ് മാത്യു, പി.കെ. ഹരിദാസ്, ഷൈജു പഞ്ഞിത്തോപ്പില്‍, ജസി സെബാസ്റ്റ്യന്‍, പ്രദീപ്, ഷിജിത, രാജേഷ് അയോടന്‍, തോമസ് മാത്യു, രാജന്‍ പാറക്കല്‍,വി.എം. മാത്യു, സി.എം. സുമ, ജോബി കരോട്ടുകുന്നേല്‍, നാരയണന്‍, സുരേന്ദ്രന്‍, ജിജോ പഴംമ്പള്ളി, സ്റ്റെല്ല വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.