മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും
മുട്ടിൽ : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹായത്തോടെ മുട്ടിൽ വിവേകാന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി .പക്ഷാഘാതം, അപസ്മാരം, എന്നീ സ്പെഷ്യാലിറ്റി ക്യാമ്പുകളുടെ ഉദ്ഘാടനം വിവേകാന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ പത്മശ്രീ ഡോ. ഡി. ഡി .സഗ് ദേവ് നിർവഹിച്ചു.ഇരുനൂറിൽപരം രോഗികൾ ക്യാമ്പിൽപങ്കെടുത്തു . അമൃത ആശുപത്രിയിലെ പക്ഷാഘാത വിഭാഗത്തിലെ ഡോക്ടർ . നിഷാന്ത് അഗർ വാൾ ,അമൃതാ അഡ്വാൻസ് സെന്റർ ഫോർ എപ്പിലെപ്പ്‌സി മേധാവി ഡോക്ടർ സിബി ഗോപിനാഥ് , ടെലി മെഡിസിൻ വഴിയും, എപ്പിലെപ്പ്‌സി വിഭാഗത്തിലെ ഡോക്ടർ ശ്രീനാഥ് രാജിവ് എന്നിവർ രോഗികളെ പരിശോധിച്ചു. വിവേകാന്ദമെഡിക്കൽ മിഷൻ മാനേജർ, മാനേജർ വി കെ ജനാർദനൻ , , അമൃത ടെലി മെഡിസിൻ സിസ്‌റ്റം അഡ്മിനിസ്ട്രെറ്റർ രജീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.