പനമരം കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഉപജില്ല അനുവദിക്കണം – കെ.എസ്.ടി.എ
കണിയാമ്പറ്റ : പനമരം കേന്ദ്രീകരിച്ച് നാലാമത് ഒരു വിദ്യാഭ്യാസ ഉപജില്ല കൂടി അനുവദിക്കണമെന്ന് കെ.എസ്. ടി എ പനമരം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി കെ. എസ്. ടി. എ. പനമരം ഏരിയ സമ്മേളനം കണിയാമ്പറ്റ ഗവ ഹയർസെക്കൻ്ററി സ്കൂളിൽ കെ. എസ്. ടി. എ. വയനാട് ജില്ലാ പ്രസിഡൻ്റ് എ. ഇ. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബിന്ദു ചാക്കോ, എമ്മാനുവൽ ഒ.സി., അരുൺ ആൻ്റണി റൊസാരിയോ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു. സ്വാഗത സംഘം ചെയർമാൻ എം. മധു സ്വാഗതം പറഞ്ഞ ചടങ്ങിന് ഏരിയ വൈസ് പ്രസിഡൻ്റ് വി. നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.ഇ സതീഷ് ബാബു ഗുരുകാരുണ്യ എൻഡോവ്മെൻ്റ് വിതരണം ചെയ്തു. കെ. എസ്. ടി. എ. സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ്, ജില്ലാ സെക്രട്ടറി ടി രാജൻ, ജില്ലാ ജോയൻ്റ് സെക്രട്ടറി പി. ഉമേഷ്, ലത്തീഫ് മേമാടൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ. ഡി. ബിജു നന്ദി പറഞ്ഞു.സെക്രട്ടറിയായി ശ്രീജിത്