Event More NewsFeature NewsNewsPopular Newsവയനാട്

ഫ്ലവർ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

ബത്തേരി: സർവജന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പച്ചപ്പിന്റെയും പൂക്കളുടെയും ഒരു പുതിയ അധ്യായം ആരംഭിച്ചു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗ്രീൻ ക്യാമ്പസ്, ഫ്ലവർ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് സ്ഥിര സമിതി അധ്യക്ഷൻ കെ. റഷീദ് നിർവഹിച്ചു.

നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്ഥാപിച്ച ഫ്ലവർ വാളിൽ വിവിധ നിറങ്ങളിലുള്ള പൂക്കളും വള്ളിച്ചെടികളും പടർത്തി ക്യാമ്പസിനെ ഒരു പൂന്തോട്ടമാക്കി മാറ്റുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലോത്സവ വിജയികൾക്കും സമ്മാനങ്ങൾ നൽകി.

പിടിഎ പ്രസിഡന്റ് ടി.കെ. ശ്രീജൻ, പ്രിൻസിപ്പൽ പി.എ. അബ്ദുൽ നാസർ, എച്ച്.എം ജിജി ജേക്കബ്, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ അമ്പിളി നാരായണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സുനിത ഇല്ലത്ത്, തോമസ് വി.വി., ഭരദ്വാജ്, കൃഷ്ണശ്രീ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *