Event More NewsFeature NewsNewsPopular News

ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി വിദ്യാര്‍ത്ഥികള്‍

പുല്‍പള്ളി: 2025 ജനുവരി 18 ,19 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചു നടക്കുന്ന ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുല്‍പ്പള്ളി പഞ്ചായത്ത് സിഡിഎസിനു കീഴിലുള്ള രണ്ട് കുട്ടികള്‍ അര്‍ഹരായി. ആനപ്പാറ സ്വദേശിയായ മിറ്റത്താനിയില്‍ വീട്ടില്‍ അലോണ ട്രീസ റെല്‍ജു, (മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), ആടികൊല്ലി സ്വദേശി പതിപ്ലാക്കല്‍ അനഘ ബിനു (പുല്‍പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) എന്നീ കുട്ടികളാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കുടുംബശ്രീ മിഷന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ശുചിത്വവുമായി ബന്ധപ്പെട്ടു നടത്തിയ പ്രബന്ധ മത്സര വിജയികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്. സിഡിഎസിന്റെ കീഴില്‍ പ്രാഥമിക മത്സരങ്ങള്‍, തുടര്‍ന്ന് ജില്ല സംസ്ഥാന മത്സരങ്ങള്‍ നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. സംസ്ഥാനതലത്തിലുള്ള മത്സരത്തില്‍ നിന്നും ആകെ 35 കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട്. പുല്‍പ്പള്ളി സിഡിഎസിന്റെ കീഴില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികളേയും സിഡിഎസ് അനുമോദിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉപഹാരം കൈമാറി. ചെയര്‍പേഴ്‌സണ്‍ ശ്യാമള രവി അധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *