കെ.ആര്‍. അനൂപിന് അന്തര്‍ദേശീയ പുരസ്‌കാരം
കല്‍പ്പറ്റ: കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍. അനൂപിന് അന്തര്‍ദേശീയ പുരസ്‌കാരം. അനൂപ്സംവിധാനം ചെയ്ത ‘എ ബുക്കിഷ് മദര്‍’ എന്ന ഡോക്യുമെന്ററി ഇന്റര്‍നാഷണല്‍ ലൈബ്രറി ഫെഡറേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സും(ഐഎഫ്എല്‍എ) ഇറ്റാലിയന്‍ ലൈബ്രറി അസോസിയേഷനും(എഐബി) സംയുക്തമായി നല്‍കുന്ന പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം സ്വന്തമാക്കി. ഡോക്യുമെന്ററി വിഭാഗത്തില്‍ ബെസ്റ്റ് ഫിലിം അവാര്‍ഡും ബെസ്റ്റ് ഷോര്‍ട്ട് ഓഫ് ദ ഇയര്‍ പുരസ്‌കാരവുമാണ് ‘എ ബുക്കിഷ് മദര്‍’ നേടിയത്. ഇറ്റലിയിലെ നേപിള്‍സില്‍ പ്രശസ്ത ഇറ്റാലിയന്‍ സിനിമാ നിരൂപകന്‍ ഫാബിയോ മെലേലി ഉള്‍പ്പെടുന്ന അഞ്ചംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കുട്ടികളിലും സ്ത്രീകളിലും വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ലൈബ്രറികളില്‍ നടപ്പാക്കിയ വാക്കിംഗ് ലൈബ്രേറിയന്‍ പദ്ധതിയില്‍ അംഗമായിരുന്ന കെ.പി. രാധാമണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയതാണ് ‘എ ബുക്കിഷ് മദര്‍’.ബത്തേരി ചുള്ളിയോട് കരടിപ്പാറ കെ.എ. രാമചന്ദ്രന്‍-രാധ ദമ്പതികളുടെ മകനാണ് അനൂപ്. ഭാര്യ: സി. ശ്യാമിലി(അസി.പ്രഫ. കാലിക്കട്ട് സര്‍വകലാശാല). എ.എച്ച്. റംഷാജാണ് ഡോക്യുമെന്ററിയുടെ ഡിഒപി നിര്‍വഹിച്ചത്. ആഷിക് മുഹമ്മദാണ് അസോസിയേറ്റ് കാമറമാന്‍