ഒപ്പം 2024; പ്രാദേശിക പിറ്റിഎ നടത്തി
പാൽവെളിച്ചം: പാൽവെളിച്ചം ഗവ.എൽ.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ ഉന്നതിയിൽ പ്രാദേശിക പിറ്റിഎ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്‌ണൻ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് രക്ഷിതാക്കളുടെ സ്ഥാനം ഏറെ മഹത്തരമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് വി.ആർ ക്ലാസ്സുകൾ നയിച്ചു.പിറ്റിഎ പ്രസിഡൻ്റ് ജിജീഷ് എൻആർ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.എൻ രവി മാസ്റ്റർ, എസ്.എം സി ചെയർമാൻ സുഭാഷ് വി കെ,ഹെഡ്മാസ്റ്റർ ഐ വി. ഔസേഫ്,മണി സി എം എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളും ട്രൈബൽ ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു