Event More NewsFeature NewsNewsPopular News

മികച്ച ഗായകനുള്ള എക്സലൻറ് അവാർഡ് വയനാട് സ്വദേശി ഷിനുവിന്

ഷിനു വയനാടിന് സൗത്ത് ഇന്ത്യൻ സിനിമ, ടെലിവിഷൻ, അക്കാദമിയുടെ മികച്ച ഗായകനുള്ള എക്സലൻറ് അവാർഡ് ലഭിച്ചു. അച്ഛന്റെ ഓർമ്മകൾ എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിലെ ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലിനും മികച്ച ഗായകൻ പുരസ്‌കാരം ലഭിച്ചു.തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്ന മന്ത്രിമാരടക്കമുള്ള അവാർഡ് നൈറ്റിലാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്

ഇതിനു മുൻപ് മികച്ച ഗായകനുള്ള നെടുമുടി വേണു പുരസ്കാരവും, സംഗീത സംവിധാനത്തിനുള്ള മീഡിയ സിറ്റി പുരസ്കാരവും ഷിനുവിന് ലഭിച്ചിട്ടുണ്ട്. ഇതിനോടകം മൂന്നു സിനിമകൾക്ക് വേണ്ടിയും, നൂറ്റിപതിനൊന്നോളം ആൽബം സോങ്ങുകളും ഷിനു പാടിക്കഴിഞ്ഞു. കൂടാതെ ശാലോം ടി വി, ഗുഡ്നെസ്സ് ടി വിയിലെ സ്മൃതിഗീതം, ദാവീദിന്റെ കിന്നരങ്ങൾ തുടങ്ങിയ പ്രോഗ്രാമുകളിലും പാടിയിട്ടുണ്ട്. ദാവീദിന്റെ കിന്നരങ്ങൾ എന്ന റിയാലിറ്റി ഷോയിലെ സോളോ പെർഫോമൻസിന് എ ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ചു.

പ്രശസ്ത സിനിമ സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ സിംഗ് ഇന്ത്യയിലേക്ക് ഇതിലൂടെ വഴി തുറന്നു. റേഡിയോ മാറ്റൊലിക്ക് വേണ്ടി ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മിഷൻലീഗ്, കെ സി വൈ എം രൂപത, സംസ്ഥാന കലാമത്സരങ്ങളിൽ വർ ഷങ്ങളോളം തുടർച്ചയായി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്തരായ ഗായകരോടൊപ്പം ഷിനു പാടിയിട്ടുണ്ട്. ജെറി അമൽദേവ്, പീറ്റർ ചേരാനെല്ലൂർ, ജോജി ജോൺസ് തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം ഗാനങ്ങൾ ഷിനു ആലപിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ സംഗീത ഭൂഷണം പാസ്സായി. പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സഹോദരി ഡോ, ഓമനക്കുട്ടി ടീച്ചർ, പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ് സാർ, സിറിയക് ടി സൈമൺ തുടങ്ങിയവരാണ് സംഗീത ഗുരുക്കന്മാർ. വയനാടിന്റെ അഭിമാനമായ ഷിനു വാളാട് മടത്താശേരി പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ ജിനിയും, എനോഷ്, ആഷ്മിൻ, ഐറിൻ തുടങ്ങിയ മക്കളുമടങ്ങുന്നതാണ് കുടുംബം. സഹോദരൻ ഷിജു

Leave a Reply

Your email address will not be published. Required fields are marked *