രക്ഷാകർതൃത്വം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
എം.എം.ജി .എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിൽ രക്ഷകർത്താക്കൾക്കായി ‘പാരന്റിംഗ്’ എന്ന വിഷയത്തിൽ ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റും ഹിപ്നോ തെറാപ്പിസ്റ്റുമായ എം.ഡി രാജേഷ് ക്ലാസ്സിന് നേതൃത്വം നൽകി. നൂറിൽ പരം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. കുട്ടികളുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ തലങ്ങളിലെ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക യായിരുന്നു ഈ ക്ലാസിൻ്റെ ലക്ഷ്യം. പ്രോഗ്രാം പിടിഎ പ്രസിഡൻ്റ് യു. എൻ കുശൻ ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റർ കെ. പ്രേമചന്ദ്രൻ സ്വാഗതവും വി.എൻ നാരായണൻ നന്ദിയും പറഞ്ഞു.