വൈത്തിരി ഉപജില്ലാ സ്കൂൾ കലാമേള;ഡബ്ല്യുഒഎച്ച്എസ്എസ് ചാമ്പ്യന്മാർ
ചുണ്ടേൽ: ചുണ്ടേൽആർസിഎച്ച്എസിഎസിൽ വെച്ച് നടന്നവൈത്തിരി ഉപജില്ലാ സ്കൂൾ കലാമേളയിൽ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോടിന് മിന്നും വിജയം. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 162 പോയിൻ്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 148 പോ യിന്റും ആണ് നേടിയത്. വിജയികളെ സ്കൂൾ പിടിഎ, സ്റ്റാഫ് എന്നിവർ അനുമോദിച്ചു