വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി
സുൽത്താൻ ബത്തേരി : സാമൂഹ്യ വന വൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് വന്യജീവി സങ്കേതം സുൽത്താൻ ബത്തേരി റേഞ്ചിൽ , കല്ലുമുക്ക് സെക്ഷനിൽ ,സി .കെ. രാഘവൻ മെമ്മോറിയൽ ITE കളനാടി കൊല്ലി പുൽപ്പള്ളി വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.പ്രകൃതി പഠന ക്യാമ്പ് കല്ലുമുക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സി .സന്തോഷ് ഉദ്ഘാടനം ചെയ്തു . ക്യാമ്പ് അംഗങ്ങളെ സുൽത്താൻ ബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി .പി .രാജു സ്വാഗതം ചെയ്തു വിശദീകരണം നടത്തി. ആശംസകൾ അർപ്പിച്ചു ITE പ്രിൻസിപ്പൽ ഷൈൻ P . ദേവസ്യ ,അധ്യാപിക സീത P. N . ബീറ്റു ഫോറസ്റ്റ് ഓഫീസർ ശ്രീഹരി .എസ് .എന്നിവർ സംസാരിച്ചു .എം .കെ .വിനോദ് കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനയാത്രയ്ക്ക് നേതൃത്വം നൽകി. ഷൈജു. പി .കെ .അസിസ്റ്റൻറ് പ്രൊഫസർ WMO കോളേജ് മുട്ടിൽ പരിസ്ഥിതിസംബന്ധിച്ച്ക്ലാസ് എടുത്തു . ക്യാമ്പ് അവലോകനത്തിൽ വിദ്യാർഥികളും, അധ്യാപകരും സജീവമായി പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ITE അധ്യാപകൻ ഗിരീഷ് .T .T.നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളും അധ്യാപകരും കല്ലുമുക്ക് സെക്ഷൻ സ്റ്റാഫ് എന്നിവർ ക്യാമ്പിൽ സജീവ സാന്നിധ്യമായിരുന്നു