Event More NewsFeature NewsNewsPopular Newsവയനാട്

ഷോളയൂർ ഊരിലെത്തി എൻ എസ് എസ് വിദ്യാർഥികൾ

വടുവൻചാൽ: വ്യത്യസ്ത സംസ്കാരങ്ങളേയും ജീവിതശൈലിയേയും കണ്ടറിയുന്നതിന്റെ ഭാഗമായി പാലക്കാടൻ ഉൾഗ്രാമമായ ഷോളയൂർ സന്ദർശിച്ച് വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിദ്യാർഥികൾ. ഷോളയൂർ സ്കൂളിനെ കുറിച്ചും, അവിടത്തെ ജനങ്ങളെ കുറിച്ചുമെല്ലാം കേട്ടറിഞ്ഞ എൻ എസ് എസ് വൊളൻ്റിയർമാർ ബത്തേരി ക്ലസ്റ്റർ കൺവീനർ രാജേന്ദ്രൻ എം കെ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സുഭാഷ് വി പി, അധ്യാപികയായ അനൂപ സി എം എന്നിവരുടെ നേതൃത്വത്തിലാണ് അവിടെ സന്ദർശനം നടത്തിയത്.
ഒരു ദിവസം ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ ഷോളയൂരിൽ താമസിച്ച്, അവിടുത്തെ വരഗം പാടി, ഗോഞ്ചിയൂർ, വെച്ചപ്പതി, വെള്ള കുളം, തുടങ്ങിയ ഊരുകൾ സന്ദർശിച്ചു. വയനാട്ടിൽ നിന്നു തികച്ചും വ്യത്യസ്തമായ ജീവിത ശൈലികളുള്ള ഈ ഊരുകളിലുള്ളവർക്കായി വൊളൻ്റിയർമാർ സംഘടിപ്പിച്ച പുതപ്പുകൾ, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, കുട്ടികൾക്കായി പുസ്തകങ്ങൾ, കഥാപുസ്തങ്ങൾ, ഡ്രോയിങ് ബുക്കുകൾ, നോട്ട് ബുക്കുകൾ, കളർ പേനകൾ, സ്കെച്ച് പേനകൾ, പെൻസിലുകൾ, കളിപ്പാട്ടങ്ങൾ എന്നിവ നൽകുകയുണ്ടായി. അതോടൊപ്പം അച്ഛനും അമ്മയും നഷ്ടപ്പെട്ട, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വീടിൻ്റെ നവീകരണവും നടത്തി. തുടർന്ന് ഷോളയൂർ സ്കൂളിലെ എൻ എസ് എസ് വൊളൻ്റിയർമാർ അവരുടെ പരമ്പരാഗത ഇരുള നൃത്തം അവതരിപ്പിച്ചത് എല്ലാവർക്കും നവ്യാനുഭവമായി.ഷോളയൂർ സ്കൂൾ പ്രിൻസിപ്പൽ സുനന്ദ സി കെ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ കവിത പി എസ്, അധ്യാപകരായ ശ്രീജ കെ സി, സുധീഷ് ടി, ഡോ: രംഗസ്വാമി എം, ശ്രീലാൽ കെ എം, രണ്ടാം വർഷ എൻ എസ് എസ് ലീഡർ മോനിഷ എം പി എന്നിവർ ചേർന്ന് വടുവൻചാൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിന് ഹൃദ്യമായ ആതിഥേയത്വം ഒരുക്കി

Leave a Reply

Your email address will not be published. Required fields are marked *