ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യ യൂണിഫോം വിതരണം
കൽപ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ
ക്ഷേമനിധി അംഗങ്ങൾ, പെൻഷൻക്കാർ എന്നിവർക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം നവംബർ 26 ന് ഉച്ചക്ക് 2.30 കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനാവുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം പി.ആർ ജയപ്രകാശ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.ജെ ജോയ്, ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.