സമ്പൂർണ്ണ മഹല്ല് കുടുംബ സംഗമവുംSMF ദർശനം 2024 പദ്ധതി വിശദീകരണവും നടത്തി.
കമ്പളക്കാട്:ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ 730 കുടുംബങ്ങളുടെ സമ്പൂർണ്ണ മഹല്ല് കുടുംബ സംഗമവും SMF ദർശനം 2024 പദ്ധതി വിശദീകരണവും കമ്പളക്കാട് അൻസാരിയ മദ്രസയിൽ വെച്ച് നടത്തി മഹല്ല് പ്രസിഡണ്ട് കെ കെ അഹമ്മദാജി കുടുംബ സംഗമം ഉദ്ഘാടനം നിർവഹിച്ചു SMF ദർശനം 2024 പദ്ധതി വിശദീകരണം ഉസ്താദ് ഷൗക്കത്തലി വെള്ളമുണ്ട നടത്തി. വിഷൻ 2K25 പദ്ധതിയുടെ വിശദീകരണം കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് ഖത്തീബ് സലിം മാഹിരി മണ്ണാർക്കാട് നിർവഹിച്ചു പ്രാർത്ഥനാ സദസ്സിന് കെൽട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി നേതൃത്വം നൽകി. എസ്എംഎഫ് വയനാട് ജില്ലാ സെക്രട്ടറി പി പി കാസിം. സൗത്ത് സോണൽ ജനറൽ സെക്രട്ടറി പിടി അഷ്റഫ്. വൈസ് പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ വി പി. സെക്രട്ടറി അബ്ദുൽസലിം വി പി. കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട് പത്തായക്കോടൻ മൊയ്തു ഹാജി. മൊയ്തീൻ കെ. മൊയ്തു സി എച്ച്.ട്രഷറർ ഹാരിസ് ബാക്കഫി. സെക്രട്ടറി അബ്ദുൽ മുത്തലിബ്. ഡിവിഷൻ ചെയർമാൻ കൺവീനർമാർ പ്രവർത്തകസമിതി അംഗങ്ങൾ കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു. കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ് വി പി യൂസഫ് അധ്യക്ഷതയും ജനറൽ സെക്രട്ടറി മുഹമ്മദലി കെഎം സ്വാഗതവും വർക്കിംഗ് സെക്രട്ടറി ജംഷീദ് കെ എം നന്ദിയും പറഞ്ഞു