കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞ മുണ്ടക്കൈ മഹല്ല് ഖതീബ് ശിഹാബ് ഫൈസിക്കായി പാണക്കാട് ഖാസി ഫൗണ്ടേഷന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി.
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞ മുണ്ടക്കൈ മഹല്ല് ഖതീബ് ശിഹാബ് ഫൈസിക്കായി പാണക്കാട് ഖാസി ഫൗണ്ടേഷന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി. മുട്ടില്‍ യതീംഖാന ക്യാമ്പസില്‍ എസ്.എം.എഫും ഖാസി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ നേതൃസംഗമത്തില്‍ വീടിന്റെ താക്കോല്‍ മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ക്ക് കൈമാറി. ഉരുള്‍ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കായി ആദ്യമായി പൂര്‍ത്തിയാവുന്ന വീടാണിത്.താക്കോല്‍ദാന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാര്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ മുഹമ്മദ് ഷാ, ഡോ. റാഷിദ് ഗസ്സാലി, കെ കെ അഹമ്മദ് ഹാജി, സി.മമ്മൂട്ടി, എം ഹസ്സന് മുസ്്ലിയാര്‍, സലിം എടക്കര, ജബ്ബാര്‍ ഹാജി, വി.എസ് കെ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി സ്വാഗതവും സെക്രട്ടറി സി.പി ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.മുണ്ടക്കൈ മഹല്ലില്‍ ആത്മീതയതുടെ പ്രഭ ചൊരിഞ്ഞും നാട്ടുകാരുടെ ക്ഷേമാശൈ്വര്യങ്ങളില്‍ ഇടപെട്ടും നാടിന്റെ ഇമാമായി മാറിയ ശിഹാബ് ഫൈസി പള്ളിയില്‍ ഉറങ്ങുന്നതിനിടെയാണ് ദുരന്തത്തില്‍ പെട്ടത്. അര്‍ധരാത്രി പൊട്ടിയൊലിച്ച പ്രളയത്തില്‍ ഒരു ദേശമൊന്നാകെ ചിതറിത്തെറിച്ചപ്പോള്‍ അക്കൂട്ടത്തില്പെടുകയായിരുന്നു ചേരമ്പാടിയില്‍ നിന്നെത്തി മുണ്ടക്കൈകാരനായി മാറിയ ഫൈസി. നാട്ടിലെ നന്മകളിലെല്ലാം ഇടപെട്ടിരുന്ന ഉസ്താദ് സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എസ്കെഎസ്എസ്എഫ് ദേവാല ക്ലസ്റ്റര്‍ പ്രസിഡണ്ട്, ചേരമ്പാടി സ്വദേശി റെയിഞ്ച് ജോയിന്റ് കണ്‍വീനര്‍. തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ സംഘടനാ രംഗത്ത് സജീവമായിരിക്കേയാണ് ദുരന്തത്തിനിരയായത്