വയനാട് ജില്ലാ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് നടത്തി
മാനന്തവാടി: വയനാട് ജില്ലാ ജിംനാസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അർജുൻ തോമസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം, സതീഷ് കുമാർ.ടി, ജയിൻ മാത്യൂ, വിഷ്ണു പി.ജെ, റോഷിൻ മാത്യു എന്നിവർ സംസാരിച്ചു.