വൈറ്റ് കോട്ട് സെറിമണിയും ലാംബ് ലൈറ്റിങ്ങും നടത്തി
കൽപറ്റ : കോംപറ്റീറ്റർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപനത്തിൽ നിന്നു ഡിപ്ലോമ ഇൻ ലാബ് ടെക്നീഷ്യൻ, ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്, ഡിപ്ലോമ ഇൻ നേഴ്സിങ് അസിസ്റ്റൻറ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ വൈറ്റ് കോട്ട് സെറിമണിയും ലാംബ് ലൈറ്റിങ്ങും നടത്തി. അഡ്മിനിസ്ട്രേറ്റർ രാഹുൽ ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഉമാ ദേവി അധ്യക്ഷത വഹിച്ചു.
കേരള പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്സ് ആന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ് നിവാസ് സി.പി., ഹനീഫു റഹ്മാൻ എന്നിവർ ചേർന്ന് ലാംബ് ലൈറ്റിങ്ങ് സെറിമണിയും വൈറ്റ് കോട്ട് സെറിമണിയും ഉദ്ഘാടനം ചെയ്തു. ലിന്റ രതീഷ്, ബിനു എന്നിവർ ആശംസകളർപ്പിച്ചു.