യുവകപ്പ് ഫോട്ടോ ആൽബം പ്രകാശനം ചെയ്തു.
വയനാട് ജില്ലയിൽ സ്കൂൾസ് ഫുട്ബോൾ
വയനാട് ജില്ലയിൽ ഗ്രാസ്റൂട്ട് ഫുട്ബോൾ ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഹൈസ്കൂൾ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും,ഡിഎഫ്എയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവകപ്പ് –
വയനാട് സ്കൂൾ ലീഗ് രണ്ടാം സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ആദ്യ സീസണിലെ പ്രസക്തമുഹൂർത്തങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഫോട്ടോ ആൽബം മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി ഫോഴ്സ കൊച്ചി ഹെഡ് കോച്ച് മാരിയോ ലമോസിനു നൽകി പ്രകാശനം ചെയ്തു. ഫോഴ്സ കൊച്ചി വിദേശതാരം ഡോറിൽടൺ ഗോമസ്, യുണൈറ്റഡ് എഫ് സി അക്കാദമി ഹെഡ് ഡെയ്സൺ ചെറിയാൻ ,പി ആർ.ഒ നൗഷാദ് കെ.കെ എന്നിവർ പങ്കെടുത്തു.
2024 നവംബർ അവസാനവാരം മുതൽ സബ്ജില്ല
ക്വാളിഫയിങ് മത്സരങ്ങളും, ശേഷം ഡിസംബർ അവസാനവാരം യുവ കപ്പ് രണ്ടാം സീസൺ ആരംഭിക്കുമെന്ന് സംഘടകർ അറിയിച്ചു