വയനാട് ദുരിത ബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച്
ആലപ്പുഴ: വയനാട് ദുരിത ബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കേസ്.
കായംകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ബിരിയാണിക്ക് 100 രൂപ വച്ച് 1200 പൊതി ബിരിയാണികളാണ് ചലഞ്ചിന്റെ പേരിൽ വിറ്റഴിച്ചത്. ഇതുവഴി ലഭിച്ച 1.2 ലക്ഷം രൂപ സർക്കാരിലേക്ക് നൽകാതെ പ്രതികൾ തട്ടിയെടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.