വൈദ്യഗിരിയിൽ ശൂരസംഹാര മഹോത്സവം സമാപിച്ചു
വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ശൂരസംഹാര മഹോത്സവം നടത്തി. ഇത്തവണ ശൂരസംഹാര ചടങ്ങുകൾ ക്ഷേത്രം ഗുരുസ്വാമി സെൽവം കൽപറ്റയുടെ നേതൃത്വത്തിലാണ് നടന്നത്.രാവിലെ 6 മണിക്ക് ഗണപതിഹോമത്തോടെ തുടങ്ങിയ വിശേഷാൽ പൂജ ക്ഷേത്രം മേൽശാന്തി സുരേഷ് സ്വാമിയുടെ നേതൃത്വത്തിൽ നടന്നു. രാവിലെ 11 മണിയോടെ ഭക്തജനങ്ങളോടൊപ്പം വ്രതമെടുത്ത ശൂലധാരികളായ ഭക്തശ്രേഷ്ഠർ ചേർന്ന് ശൂരം കുത്തൽ ചടങ്ങിന് പുറപ്പെട്ടു. വൈദ്യഗിരിയുടെ താഴ് വാരത്തിൽ അഞ്ച് സ്ഥലങ്ങളിൽ നിന്നും ശൂരപത്മ സങ്കല്പത്തെ തേടി കണ്ടു പിടിക്കുകയും സംഹാര കർമ്മങ്ങൾ നടത്തുകയും ചെയ്തു. അവസാനത്തെയും ആറാമത്തേതുമായ ശൂരപത്മ സങ്കൽപത്തെ വാഴയിൽ കണ്ട് വാഴയിൽ ശൂലം തറച്ച് ശൂരസംഹാര കർമ്മം പൂർത്തിയാക്കുകയും ചെയ്തു.മനുഷ്യ മനസ്സിലെ തിന്മകളെ പ്രതീകാത്മകമായി ശൂരപത്മനായി സങ്കൽപ്പിച്ച് നാമാവശേഷമാക്കുകയാണ് ചെയ്യുന്നത്.ശൂരവധശേഷം പുല കുളിചsങ്ങും അഷ്ടാഭിഷേക കർമ്മങ്ങളും വിശേഷാൽ ദീപാരാധനയും നടന്നു. ഒരു മണിയോടെ ഭക്തർക്ക് അന്നദാനവും നടത്തി