Event More NewsFeature NewsNewsPopular Newsവയനാട്

വോട്ട് ബഹിഷ്കരിക്കൽ പിൻവലിച്ചു

പേരിയ:കാലവർഷത്തിൽ ഇടിഞ്ഞ പേരിയ
നെടുംപൊയിൽ ചുരം റോഡ് പണി വൈകിക്കുന്നതിൽ
പ്രതിഷേധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന
സമതി പേരിയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ
പാർലിമെന്റ് ഉപതിരഞ്ഞെടുപ്പിൽ വോട്ട്
ബഹിഷ്കരണം നടത്തുവാനുള്ള തീരുമാനം
പിൻവലിച്ചതായി വ്യാപാരി നേതാക്കൾ അറിയിച്ചു.
സ്ഥലം എംഎൽഎ അഡ്വ.സണ്ണി ജോസഫ്
കെവിവിഇഎസ് പേരിയ യൂണിറ്റുമായി രണ്ടുവട്ടം ചർച്ച
നടത്തിയിരുന്നു. പേരിയ നിടുംപൊയിൽ ആക്ഷൻ
കമ്മറ്റി നേതൃത്വം നൽകിയ ബോയ്‌സ് ടൗൺ റോഡ്
ഉപരോധത്തിൽ കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി 2 മണിക്കൂറോളം കടകൾ അടച്ചു
സഹകരിക്കുകയും ചെയ്‌തിരുന്നു. ഇത്തരം ഇടപെടൽ
മൂലം ഇപ്പോൾ റോഡ് പണി വളരെ വേഗത്തിൽ നടന്നു
വരുന്നതായും, ഈ സാഹചര്യത്തിലാണ് വോട്ട്
ബഹിഷ്കരണം പിൻവലിച്ചതെന്നും യൂണിറ്റ് പ്രസിഡന്റ്
ജോയി തെങ്ങും തോട്ടത്തിൽ, സെക്രട്ടറി നിസാമുദ്ധീൻ,
ട്രഷർ വി.കെ ഇബ്രാഹിം എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *