ബഫര്‍ സോണില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണം: കിസാന്‍സഭ
സുല്‍ത്താന്‍ ബത്തേരി: ബഫര്‍ സോണില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന്കിസാന്‍സഭ ബത്തേരി, പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത കണ്‍വന്‍ഷന്‍ ആവശ്യപെട്ടു. വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ വിജയത്തിനു പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം. ബാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗംഎന്‍. രാജന്‍, സി.പി. ഷൈജന്‍, പി.എം ജോയ്, കെ. ഗീവര്‍ഗീസ്, സി.എം. സുധീഷ്, എന്‍. ഫാരിസ്, സജി വര്‍ഗീസ്, സജി കാവനക്കുടി, കെ.പി. അസൈനാര്‍, എന്‍.എന്‍. ബിജു, വേലായുധന്‍ നായര്‍, ഷാജി ചെറുകാവില്‍ എന്നിവര്‍ പ്രസംഗിച്ചു. എ.എം. ജോയി സ്വാഗതവും എം.എം. ജോര്‍ജ് നന്ദിയും പറഞ്ഞു