സ്മാര്‍ട്ട് അംഗണ്‍വാടിയില്‍ ശുദ്ധജലവും വെളിച്ചവുമില്ല
അമ്മാനി: സ്മാര്‍ട്ട് അംഗണ്‍വാടിയില്‍ ശുദ്ധജലവും വെളിച്ചവും ഇല്ല. പനമരം പഞ്ചായത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന അമ്മാനിയില്‍ ചായം പദ്ധതിയില്‍ കുട്ടികളുടെ പാര്ക്കോടു കൂടി നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിലാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിലധികമായിട്ടും വൈദ്യുതിയും ശുദ്ധജലവും എത്താതത്. 10 ലക്ഷത്തിലേറെ രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ വയറിങ് പോലും ഇതുവരെ നടത്തിയിട്ടില്ല.ഇതുകൊണ്ടു തന്നെ ചൂടില്‍ വിയര്‍ത്തുകുളിച്ചും വാതില്‍ അടച്ചാല്‍ ഇരുട്ടിലും ഇരിക്കേണ്ട അവസ്ഥയാണ് കുരുന്നുകള്‍ക്ക്. ഇക്കാരണത്താല്‍ പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ ഈ അങ്കണവാടിയിലേക്ക് പറഞ്ഞയയ്ക്കാന് മടി കാണിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അങ്കണവാടിയോടു ചേര്‍ന്നു കിണറുണ്ടെങ്കിലും ചെമ്പുറവ് ആയതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടുത്ത വീടുകളില്‍ നിന്ന് ശുദ്ധജലം ചുമന്നുകൊണ്ടുവന്നാണ് കുട്ടികള്‍ക്കുള്ള ഭക്ഷണം അടക്കം പാകം ചെയ്യുന്നത്